ബെന്‍ അലിക്ക് 16 വര്‍ഷത്തെ തടവ്

Webdunia
വെള്ളി, 29 ജൂലൈ 2011 (10:54 IST)
ടുണീഷ്യ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബെന്‍ അലിക്ക് ഭൂമിതട്ടിപ്പ് കേസില്‍ 16 വര്‍ഷത്തെ കഠിന തടവ്. അലിയുടെ മകള്‍ നസ്രിനും ഭര്‍ത്താവ് സഖീര്‍ അല്‍ മറ്റേരിയ്ക്കും യഥാക്രമം എട്ടും പതിനാറും വര്‍ഷം ജയില്‍ശിക്ഷയും കോടതി വിധിച്ചു.

ഇത് മൂന്നാം തവണയാണ് വിവിധകേസുകളില്‍ കുറ്റക്കാരനെന്ന് കണ്ട് അലിക്ക് ശിക്ഷ വിധിക്കുന്നത്. നേരത്തെ ബെന്‍ അലിയ്ക്കും ഭാര്യ ട്രാബല്‍സിക്കും പരമോന്നത കോടതി 35 വര്‍ഷം കഠിന തടവും 6.6 കോടി ഡോളര്‍ പിഴയും വിധിച്ചിരുന്നു. പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്തതിനും നശിപ്പിച്ചതിനുമാണിത്.

ഇരുപത്തിമൂന്നു വര്‍ഷം ട്യൂണീസിയയെ അടക്കി ഭരിച്ച ബെന്‍ അലി, ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ജനുവരിയില്‍ കുടുംബ സമേതം നാടു വിട്ടോടി സൌദി അറേബ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അലിയുടെ ഭരണത്തെക്കുറിച്ച് ഗനൗച്ചിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.