ബാലരതി നടത്തിയശേഷം കൊന്നുതിന്നാന്‍ പദ്ധതിയിട്ട ബ്രിട്ടീഷ് വംശജന് യുഎസില്‍ 27 വര്‍ഷം തടവുശിക്ഷ. ജെഫ്രി പോര്‍ട്ട്‌വേ എന്ന നാല്‍പ്പതുകാരനാണ് ശിക്ഷ ലഭിച്ചത്. തട്ടിക്കൊണ്ടുപോകാനും ക്രൂരമായ കുറ്റകൃത്യം ചെയ്യാനുമുളള പദ്ധതിയിടലും ബാലരതിയുമായി ബന്ധപ്പെട്ട കുറ്റങ്ങളുമാണ് ജെഫ്രിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഒരു ബാലികയെങ്കിലും ബലാത്സംഗം ചെയ്‌ത ശേഷം കൊന്നുതിന്നണമെന്നായിരുന്നു ഇയാളുടെ പദ്ധതി.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ജെഫ്രിയെ വലയിലാക്കിയത്. കുട്ടികളെ പീഡിപ്പിക്കുന്നതിനായി മസാച്ചുസെറ്റിലെ വസതിയില്‍ ഒരു ഭൂഗര്‍ഭ അറ നിര്‍മ്മിച്ചിരുന്നു. ഇതില്‍ ഒരു ഇരുമ്പ് കൂടും ഇരുമ്പ് മേശയും സജ്‌ജീകരിച്ചിരുന്നു.
കുട്ടികളെ കൊല്ലുന്നതിനായി കശാപ്പുകത്തിയും മറ്റുപകരണങ്ങളും ഇയാള്‍ ശേഖരിച്ചിരുന്നു. ജെഫ്രിയുടെ കമ്പ്യൂട്ടറില്‍ നിന്ന് ബാലരതി സംബന്ധിച്ച് 4,500 കൈമാറ്റങ്ങള്‍ നടന്നതായും കണ്ടെത്തിയിരുന്നു.