ബാഗ്ദാദില്‍ സ്ഫോടനം: 41 മരണം

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2010 (18:20 IST)
PRO
ബാഗ്ദാദില്‍ ചാവേര്‍ സ്ഫോടനത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാഗ്ദാദില്‍ ഷിയ തീര്‍ത്ഥാടകര്‍ക്ക് നേരെയായിരുന്നു ആക്രമണം. ഒരു വനിതാ ചാവേര്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് നടന്നുകയറി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് അധികൃതര്‍ വിശദീ‍കരിച്ചു.

ഷിയകളുടെ വിശുദ്ധദിനം പ്രമാണിച്ച് കര്‍ബലയിലേക്ക് യാത്ര ചെയ്തിരുന്ന തീര്‍ത്ഥാ‍ടകര്‍ക്ക് നേരെയായിരുന്നു സ്ഫോടനം. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമീപകാലത്ത് ഷിയ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.

മരിച്ചവരിലും പരുക്കേറ്റവരിലും നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ശരീരം മുഴവന്‍ മുസ്ലീം വേഷമിട്ട് മറച്ച നിലയില്‍ എത്തിയ ചാവേര്‍ സ്ഫോടക വസ്തുക്കളും ശരീരത്തില്‍ ഒളിപ്പിച്ചിരുന്നു.തീര്‍ത്ഥാ‍ടകര്‍ക്കൊപ്പം നടന്നു നീങ്ങവേ ഇവര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.