ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ സ്ഫോടനം

ശനി, 30 ജൂലൈ 2011 (10:07 IST)
പാകിസ്ഥാനില്‍ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്കു പരുക്കേറ്റു.

മുഖ്യമന്ത്രി അസ്ലം റൈസാനിയുടെ അനന്തരവന്‍ മിര്‍ അക്മല്‍ റൈസാനിയാണ് മരിച്ചവരില്‍ ഒരാള്‍. സ്ഫോടനത്തില്‍ പരുക്കേറ്റ ഇയാള്‍ ആശുപത്രയില്‍ വച്ച് മരിക്കുകയായിരുന്നു.

ബലൂചിസ്ഥാന്റെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്ക് സമീപമുള്ള സ്റ്റേഡിയത്തില്‍ ഒരു സമ്മാനദാന ചടങ്ങ് നടക്കുമ്പോഴാണ് സ്ഫോടനം ഉണ്ടായത്. കാറിലെത്തിയ അജ്ഞാതനായ ഒരാള്‍ സ്റ്റേഡിയത്തിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക