പ്രതിഷേധ സൂചകമായി ജപ്പാന്‍ ആണവനിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കും

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (14:02 IST)
PRO
ജപ്പാന്‍ ആണവനിലയങ്ങളോടുള്ള പ്രതിഷേധ സൂചകമായി ഇന്ന്‌ ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കും. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കന്‍സായ്‌ ഇലക്ട്രിക്‌ പവര്‍ ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെയ്ക്കുന്നത്.

ക്രമേണ മറ്റു റിയാക്ടറുകളുടെയും പ്രവര്‍ത്തനം കുറയ്ക്കാനാണു തീരുമാനം. ജപ്പാനില്‍ കുറച്ചു കാലത്തേക്ക്‌ ആണവോര്‍ജ ഉത്പാദനം പൂര്‍മണായും നിര്‍ത്തി വച്ചിരുന്നു. ഫുക്കുഷിമയില്‍ 2011 മാര്‍ച്ചിലുണ്ടായ ആണവ ദുരന്തത്തെ തുടര്‍ന്നു ജപ്പാനിലെ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം കടുത്ത നിയന്ത്രണങ്ങള്‍ക്കു വിധേയമാക്കിയിരുന്നു.

ജനങ്ങളുടെ കടുത്ത എതിര്‍പ്പ്‌ അവഗണിച്ച്‌ ജൂലൈയിലാണു രണ്ടു റിയാക്ടറുകള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്‌.