പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി സംഗീത പരിപാടി നടത്തുന്നതിനിടെ വെടിയേറ്റ് മരിച്ചു

Webdunia
ശനി, 11 ജൂണ്‍ 2016 (13:42 IST)
അമേരിക്കയിലെ പ്രശസ്ത പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി(22) വെടിയേറ്റ് മരിച്ചു. ഓര്‍ലാന്‍ഡോയില്‍  സ്‌റ്റേജ് പരിപാടി നടത്തുന്നതിനിടെ ആണ് അജ്ഞാതന്‍ ക്രിസ്റ്റീനയ്ക്ക് നേരെ വെടിവെച്ചത്. ഉടന്‍ തന്നെ ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗായികയെ വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് മരിച്ചു. പരിപാടിക്ക് ശേഷം സ്‌റ്റേജിന് പിന്നില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയായിരുന്നു അക്രമി ക്രിസ്റ്റീനയ്ക്ക് നേരെ വെടിവച്ചത്.
 
യു എസ് ടാലന്റ് ഷോയായ ദി വോയ്‌സിലൂടെ ലോകശ്രദ്ധ നേടിയ താരമാണ് ക്രിസ്റ്റീന. ഇന്നലെ പ്രാദേശിക സമയം 10.30ഓടെയായിരുന്നു സംഭവം നടന്നത്. പുലര്‍ച്ചെയോടെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചത്. സംഭവം നടക്കുമ്പോള്‍ ക്രിസ്റ്റീനയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article