പൈലറ്റ് കുഴഞ്ഞുവീണു; 80-കാരി വിമാനം പറത്തി!

Webdunia
ബുധന്‍, 4 ഏപ്രില്‍ 2012 (12:10 IST)
PRO
PRO
യു എസില്‍ വിമാനം പറത്തുന്നതിനിടെ 81-കാരനായ പൈലറ്റ് അസുഖബാധിതനായി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വിമാനം പറത്തുന്നതില്‍ യാതൊരു പരിശീലനവും നേടാത്ത അദ്ദേഹത്തിന്റെ 80-കാരിയായ ഭാര്യ പൈലറ്റിന്റെ ചുമതല ഏറ്റെടുത്തു. അങ്ങനെ വിമാനം ലാന്‍ഡ് ചെയ്യിക്കുകയും ചെയ്തു.

ഇരട്ട എഞ്ചിനുള്ള വിമാനത്തിലാണ് ദമ്പതികള്‍ യാത്ര ചെയ്തത്. സ്റ്റര്‍ജിയോണ്‍ ബേയ്ക്ക് 10 കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ ഭര്‍ത്താവ് കുഴഞ്ഞുവീണു. അദ്ദേഹം ബോധരഹിതനായതോടെ ഭാര്യ പൈലറ്റായി. തങ്ങള്‍ അപകടത്തിലാണെന്ന് ഇവര്‍ സന്ദേശം കൈമാറുകയും ചെയ്തു.

തുടര്‍ന്ന് മറ്റൊരു വിമാനം ഇവര്‍ക്ക് അകമ്പടി സേവിച്ചു. ആ വിമാനത്തില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് സ്ത്രീ വിമാനം പറത്തിയത്.

അടിയന്തര ലാന്റിംഗിനിടെ സ്ത്രീയുടെ ശരീരത്തില്‍ ചെറിയ പോറലുകള്‍ ഏറ്റു. അതേസമയം കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതിനാല്‍ ഭര്‍ത്താവ് മരിച്ചു.