പെറുവില്‍ വിവിധ വാഹനപകടങ്ങളില്‍ 15 മരണം

Webdunia
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (09:47 IST)
PRO
പെറുവിലുണ്ടായ റോഡപകടങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. വിവിധ സ്ഥലങ്ങളിലായി രണ്ടു അപകടങ്ങളാണുണ്ടായത്‌. അപകടത്തില്‍ 45 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

മൂന്നു ബസുകള്‍ കൂട്ടിയിടിച്ചാണു ആദ്യ അപകടമുണ്ടായത്‌. അപകടത്തില്‍ 12 പേര്‍ മരിക്കുകയും പതിനഞ്ചോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. അപകടത്തില്‍ ഒരു ബസു പൂര്‍ണമായും തകര്‍ന്നു. 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകട കാരണം വ്യക്‌തമല്ല.

വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ മുപ്പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.