പുടിനെ വധിക്കാനുള്ള പദ്ധതി പാളി!

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2012 (11:55 IST)
PRO
PRO
റഷ്യന്‍ പ്രധാനമന്ത്രി വ്ളാദിമര്‍ പുടിനെ ചാവേര്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്താനുള്ള പദ്ധതി പാളി. റഷ്യയുടെയും ഉക്രെയിനിന്റെയും സുരക്ഷാ ഏജന്‍സികള്‍ക്കാണ് പദ്ധതിയേക്കുറിച്ച് വിവരം ലഭിച്ചത്.

ബോംബ് ഉണ്ടാക്കാനുളള ശ്രമത്തിനിടെ ഉണ്ടായ സ്ഫോടനമാണ് തീവ്രവാദികളുടെ നീക്കത്തിന് തിരിച്ചടിയായത്. റസ്ളാന്‍ മദയേവ് എന്ന തീവ്രവാദി സ്ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തില്‍ പിടിയിലായ ആളില്‍ നിന്നാ‍ണ് ചാവേര്‍ ആക്രമണ പദ്ധതിയേക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. ഗൂഡാലോചനയ്ക്ക് പിന്നില്‍ ചെച്നിയന്‍ യുദ്ധ പ്രഭു ദോക്കു ഉമറോവാണ് എന്നാണ് റഷ്യ ആരോപിക്കുന്നത്.

മാര്‍ച്ച് നാലിനാണ് റഷ്യയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതു കഴിഞ്ഞ് പുടിന് ഇല്ലാതാക്കാനായിരുന്നു ശ്രമം.