പാകിസ്ഥാന്‍ ‘ഉത്തരവാദിത്വ’മുള്ള ഒരു ആണവ ശക്തിയാണെന്ന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. മേഖലയില്‍ ആയുധ മത്സരത്തിന് വഴിവയ്ക്കാതെ പ്രതിരോധത്തിന് ആവശ്യമുള്ള ആയുധങ്ങള്‍ മാത്രമേ സൂക്ഷിക്കുകയുള്ളൂ എന്ന് ഗിലാനി വ്യക്തമാക്കി.
സൈനിക ശക്തി രാജ്യത്ത് സമാധാനത്തിനുള്ള ഉറപ്പാണെന്നും ഗിലാനി സൈനിക മേധാവി അഷ്ഫാഖ് പെര്‍വേസ് കയാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. പ്രധാനമന്ത്രി പദത്തില്‍ എത്തിയ ഗിലാനിയെ നേരിട്ട് അഭിനന്ദനം അറിയിക്കാന്‍ എത്തിയതായിരുന്നു സൈനിക മേധാവി.
പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യമാണ്. അയല്‍ രാജ്യങ്ങളുമായുള്ള സമാധാനപരമായ സഹവര്‍ത്തിത്വമാണ് പാകിസ്ഥാന്‍റെ സൈനിക നയമെന്നും ഗിലാനി പറഞ്ഞു.
നാവികസേനാ മേധാവി അഫ്സല്‍ താഹിറും ഗിലാനിയെ നേരില്‍ കണ്ട് അഭിനനദനം അറിയിച്ചു. നിലവില്‍ മറ്റ് വകുപ്പുകളില്‍ ജോലി നോക്കുന്ന 72 മുതിര്‍ന്ന ഓഫീസറന്‍മാരെ പാകിസ്ഥാന്‍ സൈന്യം തിരികെ വിളിച്ചിട്ടുണ്ട്.