പാകിസ്ഥാന്‍ വീണ്ടും ആണവ മിസൈല്‍ പരീക്ഷിച്ചു

Webdunia
ശനി, 16 ഫെബ്രുവരി 2013 (16:45 IST)
PRO
PRO
പാകിസ്ഥാന്‍ വീണ്ടും ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. നാലു ദിവസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് ആണവ മിസൈല്‍ പാകിസ്ഥാന്‍ പരീക്ഷിക്കുന്നത്.

സൈനികശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 80 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ഹത്തഫ് രണ്ടാണ് പരീക്ഷിച്ചത്. ആണവായുധശേഷിയുള്ള ഹത്തഫിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടു.

ഫെബ്രുവരി 11നാണ് ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ഹ്രസ്വദൂര മിസൈല്‍ പാകിസ്ഥാന്‍ പരീക്ഷിച്ചത്. 60 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹത്തഫ് 9 ആണ് പരീക്ഷിച്ചത്.