പാകിസ്ഥാന്‍ ഒരു സുപ്രധാന പ്രശ്‌നം തന്നെ; പ്രസ്ഥാവനയുമായി ഡൊണാള്‍ഡ് ട്രംപ്

ബുധന്‍, 30 മാര്‍ച്ച് 2016 (13:08 IST)
പാകിസ്ഥാനെതിരെ പ്രസ്ഥാവനയുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്ന ഡൊനാള്‍ഡ് ട്രംപ്. അണുവായുധ ശേഷിയുള്ള പാകിസ്ഥാന്‍ ഒരു സുപ്രധാന പ്രശ്‌നം തന്നെയാണ്. ഈ സാഹചര്യത്തില്‍ ഒരു സ്വയം നിയന്ത്രണം അനിവാര്യമാണെന്നുമായിരുന്നു ട്രംപിന്റെ പ്രസ്ഥാവന. ആണവായുധങ്ങള്‍ ഉള്ള പാകിസ്ഥാന്‍ അമേരിക്കയെ സംബന്ധിച്ച് നിര്‍ണായക രാജ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 
 
ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കാന്‍ മറ്റാരേക്കാള്‍ തനിക്ക് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 
ഇതിന് മുന്‍പും പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനം ട്രംപ് ഉയര്‍ത്തിയിരുന്നു. പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യമാണെന്നും അണുശക്തി വിമുക്തമാക്കേണ്ടത് അനിവാര്യമാണെന്നും കഴിഞ്ഞ വര്‍ഷം നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
 

വെബ്ദുനിയ വായിക്കുക