പാകിസ്ഥാനില്‍ റിക്ഷാവണ്ടിയില്‍ ട്രെയിന്‍ ഇടിച്ച് ആറ് കുട്ടികള്‍ മരിച്ചു

Webdunia
ചൊവ്വ, 26 നവം‌ബര്‍ 2013 (19:24 IST)
PRO
PRO
പാകിസ്ഥാനില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുകയായിരുന്നു റിക്ഷാവണ്ടിയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് കുട്ടികളും ഡ്രൈവറും കൊല്ലപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കന്‍ സിന്ധ് പ്രവിശ്യയിലെ ബാലു ലാഷരി ജില്ലയിലാണ് അപകടം നടന്നത്.

ആളില്ലാ റെയില്‍വെ ലെവല്‍ക്രോസ് മുറിച്ചുകടക്കവെയാണ് റിക്ഷാ വണ്ടി അപകടത്തില്‍പ്പെട്ടത്. അഞ്ച് വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. പാകിസ്ഥാനില്‍ ആയിരത്തോളം ആളില്ലാ റെയില്‍വെ ക്രോസുകള്‍ ഉണ്ടെന്നാണ് വിവരം. അതുകൊണ്ട് തന്നെ ട്രെയിന്‍ ഇടിച്ചുള്ള അപകടങ്ങള്‍ സര്‍വസാധാരണവുമാണ്.