പാകിസ്ഥാനില്‍ ഭൂകമ്പം; റിക്‌ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തി

Webdunia
ചൊവ്വ, 28 ഏപ്രില്‍ 2015 (13:22 IST)
പാകിസ്ഥാനില്‍ ഭൂകമ്പം. റിക്‌ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലാണ് ഉണ്ടായത്. പെട്ടെന്നുണ്ടായ ഭൂചലനത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്.
 
പെഷവാര്‍, മാലകന്ദ്, സ്വാത് എന്നിവിടങ്ങളിലും ചെറു രീതിയിലുള്ള ചലനം അനുഭവപ്പെട്ടു. മിക്ക ഇടങ്ങളിലും ജനങ്ങള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി. പാകിസ്ഥാനില്‍ നിന്നുള്ള വാര്‍ത്ത വെബ്‌സൈറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
അതേസമയം, എന്തെങ്കിലും നാശനഷ്‌ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയില്‍ ആണ് പാകിസ്ഥാനില്‍ ഭൂചലനം ഉണ്ടായിരിക്കുന്നത്. 
അതേസമയം, ഖൈബര്‍ - പക്‌തുന്‍ക്വ മേഖലയില്‍ ആഴ്ചാവസാനം ഉണ്ടായ ശക്തമായ കാറ്റില്‍ 44 പേര്‍ മരിക്കുകയും നൂറിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.