പാകിസ്ഥാനില്‍ തീവ്രവാദികള്‍ അഞ്ച് സൈനികരെ വധിച്ചു

Webdunia
വ്യാഴം, 28 നവം‌ബര്‍ 2013 (17:40 IST)
PRO
പാക്കിസ്ഥാനിലെ സിന്ധ്‌ പ്രവിശ്യയില്‍ ഇന്നലെ ഉണ്ടായ വ്യത്യസ്‌ത വെടിവയ്പ്പുകളില്‍ അഞ്ച്‌ പൊലീസുകാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു.

ഹൈദരബാദ്‌ നഗരത്തിലെ ലത്തിഫ്‌ അബാദ്‌ മേഖലയില്‍ പൊലീസ്‌ വാഹനത്തിനു നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ്‌ പൊലീസിന്‌ വെടിവയ്ക്കേണ്ടി വന്നത്‌.

രാത്രി ഏഴേമുക്കാലോടെയാണ്‌ ആക്രമണം. രണ്ടാമത്തെ ആക്രമണവും ഇതേ മേഖലയില്‍ തന്നെ ആയിരുന്നു. അക്രമികളെ പിടികൂടാനായില്ല.