പാകിസ്ഥാനില്‍ കനത്ത മഴ; നിരവധി വീടുകള്‍ തകര്‍ന്നു; 50-ഓളം പേര്‍ മരിച്ചു

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2016 (12:08 IST)
പാകിസ്ഥാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ നിരവധി വീടുകളാണ് വെള്ളത്തിനടിയിലായത്. ഗതാഗത-വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായി തകര്‍ന്ന നിലയൈലാണ്. 
 
കനത്ത മഴയേത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 45 ഓളം പേര്‍ മരിച്ചതായി പാകിസ്ഥാനിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായിരിക്കുന്ന  കൊഹിസ്ഥാനില്‍  മാത്രം 12 ഓളം പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. സ്വാത് നദി കരകവിഞ്ഞൊഴുകുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ദുരിതാശ്വാസ ക്യംപുകള്‍ തുറന്നിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം