പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ അടച്ചുപൂട്ടുന്നു. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് എംബസികള്‍ പൂട്ടാന്‍ അമേരിക്ക തീരുമാനിച്ചത്. എംബസികള്‍ക്ക് നേരെ അക്രമണം ഉണ്ടാകുമെന്ന മുന്നറിപ്പ് വന്നിരുന്നു. തുടര്‍ന്ന് ഞായറാഴ്ച്ച എംബസികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
ഏതെല്ലാം എംബസികളാണ് പൂട്ടുന്നതെന്ന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. ബഹ്‌റൈന്‍, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികളായിരുക്കും പൂട്ടുന്നതെന്നാണ് അറിയുന്നത്. മുന്നറിപ്പിനെ തുടര്‍ന്നുള്ള കരുതല്‍ നടപടിയെന്നാണ് അമേരിക്ക പ്രതികരിച്ചിരിക്കുന്നത്.
ഞായറാഴ്ച്ച മുസ്ലിം രാജ്യങ്ങളില്‍ സാധാരണ പ്രവൃത്തിദിനമാണ്. വെളളിയാഴ്ച്ചയാണ് അവിടത്തെ ഒഴിവ് ദിനം. കഴിഞ്ഞ സെപ്റ്റബറില്‍ ലിബിയയിലെ ബെല്‍ഗാസിയില്‍ അമേരിക്കന്‍ എംബസി അക്രമിക്കപ്പെട്ടിരുന്നു. പതിനൊന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്.
എംബസികള്‍ അടച്ചുപൂട്ടുകയാണെന്ന് അമേരിക്കയുടെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മേരി ഹാര്‍ഫാണ് അറിയിച്ചത്.