മുന്‍ പാക് സൈനിക മേധാവി പര്‍വേസ് മുഷാറഫിനെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി. 2007ല്‍ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് വധശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.
2007 ലെ അടിയന്തരാവസ്ഥ കാലത്ത് 60 ജഡ്ജിമാരെ തടവിലാക്കിയ കേസിലാണ് മുഷാറഫ് അറസ്റ്റിലായത്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് മുഷാറഫ് പറയുന്നു.