പര്‍ദ്ദ നിരോധനം ഇറ്റലിയില്‍ അംഗീകരിച്ചു

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2011 (17:04 IST)
PTI
പര്‍ദ്ദ നിരോധനം ഇറ്റാലിയന്‍ പാര്‍ലമെന്‍ററി സമിതി അംഗീകരിച്ചു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ മുഖം മൂടുന്ന പര്‍ദ്ദ ധരിക്കുന്നതിനെതിരെയുള്ള കരട് നിയമത്തിനാണ് എം പിമാരുടെ സമിതി അംഗീകാരം നല്‍കിയത്.

മുഖം മൂടുന്ന പര്‍ദ്ദ ധരിക്കുന്നത് ആള്‍മാറാട്ടം, അക്രമം തുടങ്ങിയ കാര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് ഇറ്റലിയില്‍ വിലയിരുത്തപ്പെടുന്നത്. കരട് നിയമം ഭരണഘടനാ സമിതിക്ക് പാര്‍ലമെന്‍ററി സമിതി അയച്ചുകൊടുത്തിരിക്കുകയാണ്.

പര്‍ദ്ദയ്ക്കെതിരെ നടപടിയെടുക്കുന്ന ഏറ്റവും ഒടുവിലത്തെ യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. ഫ്രാന്‍സും ബെല്‍‌ജിയവും പര്‍ദ്ദ നേരത്തേ നിരോധിച്ചുകഴിഞ്ഞു.