നൈജീരിയയില്‍ ക്ര്യസ്ത്യന്‍ പള്ളിയില്‍ ആക്രമണം; 74 പേര്‍ കൊല്ലപ്പെട്ടു

ചൊവ്വ, 28 ജനുവരി 2014 (09:59 IST)
PRO
നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ രണ്ടു വ്യത്യസ്‌ത ആക്രമണങ്ങളില്‍ 74 പേര്‍ കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ നൈജീരിയയിലെ രണ്ടു ആക്രമണം നടന്നത്.

ബോര്‍ണോ സംസ്ഥാനത്തെ കൗറിയില്‍ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ നടത്തിയ ആക്രമണത്തില്‍ 52 പേരും അഡമാവാ സംസ്ഥാനത്തെ വാഗാ ചകൗവായില്‍ ക്രിസ്‌ത്യന്‍ പള്ളിയില്‍ നടത്തിയ ആക്രമണത്തില്‍ 22 പേരുമാണ്‌ കൊല്ലപ്പെട്ടത്‌.

ആക്രമണം നടന്ന സ്ഥലത്ത് സൈന്യവും ബൊക്കോ ഹറാം തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്‌. വാഗാ ചകൗവായിലെ ക്രിസ്‌ത്യന്‍ ദേവാലയത്തില്‍ വിശ്വാസികളെ കൊണ്ട്‌ തിങ്ങിനിറഞ്ഞിരുന്ന സമയത്താണ്‌ ആക്രമണം നടത്തിയത്‌.

ദേവാലയത്തിലേക്ക്‌ ഇരച്ചുകയറിയ അക്രമികള്‍ തലങ്ങുംവിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ സമീപത്തുള്ള ഒരു ഗ്രാമത്തിലേക്ക്‌ കടന്നു ചെന്ന തീവ്രവാദികള്‍ ഏതാനും ഗ്രാമീണരെ തട്ടികൊണ്ടു പോകുകയും ചെയ്‌തു. ആക്രമണം നടന്ന രണ്ടു സ്ഥലങ്ങളിലും അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്‌. ഇവിടെ

വെബ്ദുനിയ വായിക്കുക