ഇനി മദ്യം അടിച്ചു മാറ്റിയാല്‍ പിടി വീഴും; ബീവറേജസില്‍ ടി ടാഗിംഗ് സംവിധാനം വരുന്നു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 ഫെബ്രുവരി 2025 (10:47 IST)
മദ്യം മോഷണം തടയാന്‍ ബീവറേജസില്‍ ടി ടാഗിംഗ് സംവിധാനം വരുന്നു. കുപ്പികളില്‍ ഘടിപ്പിച്ചിട്ടുള്ള ടാഗ് നീക്കം ചെയ്യാതെ പുറത്തേക്ക് കൊണ്ടു പോയാല്‍ അലാറം മുഴങ്ങുന്ന സംവിധാനമാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം പവര്‍ഹൗസ് ഷോറൂമില്‍ ഇത് നടപ്പാക്കി.
 
മുന്തിയ ഇനം മദ്യ കുപ്പികളിലാണ് ആദ്യം ഇത് നടപ്പാക്കുന്നത്. വില്പന നടത്തുന്ന സമയത്ത് ഇവ നീക്കം ചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലാകും ഉണ്ടാകുന്നത്. അതേസമയം ഇത് ഉപഭോക്താക്കള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കില്ല. ചില്ലറ മദ്യവില്‍പ്പന ഷോപ്പുകളില്‍ നിന്ന് മദ്യം മോഷ്ടിക്കുന്ന പ്രവണത കൂടിയ സാഹചര്യത്തിലാണ് നടപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍