ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അതേസമയം, മരണസംഖ്യ 4310 ആയി. 8000ത്തില്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നേപ്പാള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. ഇതിനിടെ, കനത്ത മഴയും തുടര്‍ചലനങ്ങളും നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു.
നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ച മൂന്നു ഇന്ത്യക്കാരുടെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയില്‍ എത്തിക്കും.
നേപ്പാളില്‍ ജനങ്ങള്‍ ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് കഴിയുന്നത്. വൈദ്യുതിവിതരണം മിക്കയിടങ്ങളിലും ഇതുവരെ ശരിയായിട്ടില്ല.
കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്ന നടപടികള്‍ തുടരുകയാണ്. പത്തു ലക്ഷത്തോളം കുട്ടികളെ ഭൂകമ്പം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.