നേപ്പാളില്‍ ഭരണഘടനാ നിര്‍മാണ സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎന്‍ മാവോയിസ്റ്റ് പാര്‍ട്ടി അധ്യക്ഷനായ പ്രചണ്ഡയ്ക്കു ദയനീയ പരാജയം.
നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജന്‍ കെ.സി 20,392 വോട്ടു നേടിയപ്പോള്‍ പ്രചണ്ഡയ്ക്കു ലഭിച്ചത് വെറും 12,852 വോട്ടു മാത്രമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി - നേപ്പാള്‍ (യുഎംഎല്‍) സ്ഥാനാര്‍ഥി സുരേന്ദ്ര മനന്ദറിന് 13,615 വോട്ടു ലഭിച്ചു.
തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ സുശീല്‍ കൊയ്‌രാളയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന സാഹചര്യത്തില്‍ വോട്ടെണ്ണലില്‍ കൃത്രിമത്വമുണ്ടെന്നു മാവോയിസ്റ്റുകള്‍ ആരോപണമുയര്‍ത്തിയിരുന്നു.
2008 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലത്തില്‍ തന്നെയാണു പ്രചണ്ഡ ദയനീയമായി പരാജയം ഏറ്റുവാങ്ങിയത്.