നേപ്പാളില്‍ നവംബറില്‍ വരാന്‍ പോകുന്ന ഇലക്ഷന്‍ പ്രമാണിച്ച് ഇന്ത്യ നേപ്പാളിന് സഹായമായി 764 വിത്യസ്ത വാഹനങ്ങള്‍ സൌജന്യമായി നല്‍കും. നേപ്പാള്‍ വിദേശകാര്യ മന്ത്രി മാധവ് ഗിമിരെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേപ്പാള്‍ സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് വാഹനങ്ങള്‍ നല്‍കുന്ന വിവരം രേഖമൂലം അറിയിച്ചത്. വരാന്‍ പോകുന്ന ഇലക്ഷന്റെ ഭാഗമായി നേപ്പാള്‍ സര്‍ക്കാരിന് സഹായമായിട്ടാണ് വാഹനങ്ങള്‍ നല്‍കുന്നതെന്നും കരാറില്‍ പറയുന്നുണ്ട്.
നേപ്പാള്‍ സെക്യൂരിറ്റി ഏജന്‍സികള്‍ക്കായി ഇന്ത്യ പലപ്പോഴായും ഇത്തരത്തിലുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. 2008ലെ ഇലക്ഷന്‍ സമയത്ത് ഇന്ത്യ നേപ്പാളിന് 500 വാഹനങ്ങള്‍ നല്‍കിയിരുന്നു