നിശാവിനോദത്തിന് സ്ത്രീകള്‍ പോയത് കന്യാസ്ത്രീകളായും പൊലീസായും!

Webdunia
തിങ്കള്‍, 28 മെയ് 2012 (17:01 IST)
PRO
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍‌വിയോ ബര്‍ലുസ്കോണി 2009 - 2010 കാലയളവില്‍ ഒട്ടേറെ സ്ത്രീകളുമായി ‘നിശാവിനോദ’ങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ഈ കാലയളവില്‍ രണ്ടരക്കോടി ഡോളറാണ് ബര്‍ലുസ്കോണി ധൂര്‍ത്തടിച്ചതെന്നും വിവരം.

ബര്‍ലുസ്കോണിയുമായി രാത്രി പങ്കിടാനും പാര്‍ട്ടികളില്‍ പങ്കെടുക്കാനുമൊക്കെയായി യുവതികള്‍ കന്യാസ്‌ത്രീകളായും പൊലീസ്‌ ഉദ്യോഗസ്ഥരായുമൊക്കെ വേഷമണിഞ്ഞാണ് എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാത്രികളില്‍ തന്നോടൊപ്പം സമയം ചെലവഴിക്കുന്ന ഓരോ സ്‌ത്രീയ്ക്കും എത്ര പണം കൊടുക്കണമെന്നുള്ളത് ബര്‍ലുസ്കോണി നേരിട്ട് നിര്‍ദ്ദേശം നല്‍കുമായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ അക്കൗണ്ടന്‍റ് വെളിപ്പെടുത്തി. ഈ കാലയളവില്‍ രണ്ടരക്കോടി ഡോളറോളം ബാങ്കില്‍ നിന്ന്‌ പിന്‍വലിച്ചതായും അക്കൌണ്ടന്‍റ് പറഞ്ഞു.

സ്ത്രീകളുമായി രാത്രി ചെലവഴിക്കാനും പാര്‍ട്ടികള്‍ക്കുമായി വമ്പന്‍ ബംഗ്ലാവുകളും വില്ലകളും ഏര്‍പ്പാടാക്കിയിരുന്നു.