നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിമാനം റോഡില്‍ ഇറക്കി. ടെക്സാസിലെ വെസ്റ്റ് ഹൌസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ ഏക എഞ്ചിന് വിമാനമാണ് റോഡില്‍ ഇറക്കേണ്ടിവന്നത്.
വിമാനം പറത്തിയ വനിതാ പൈലറ്റായ സാറ ചന്റല്‍ റോവ്നറിന്റെ(22) സമയോചിതമായ ഇടപെടല്‍ മൂലമാണ് ദുരന്തം ഒഴിവായത്.
പറന്നുപൊങ്ങിയ വിമാനം ആറ് മൈല്‍ സഞ്ചരിച്ചു. പിന്നീട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് റോവ്നറിന് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചത്.