നികുതി വെട്ടിപ്പ്: ബെര്‍ലുസ്‌കോണിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി

Webdunia
വ്യാഴം, 28 നവം‌ബര്‍ 2013 (09:13 IST)
PRO
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. നികുതി വെട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നും ലൈംഗികാരോപണമുയര്‍ന്നതിനെത്തുടര്‍ന്നുമാണ് അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത്.

ലൈഗിക ആരോപണത്തിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ട ബെര്‍ലുസ്‌കോണി 2011 നവംബറില്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചിരുന്നു.

നികുതി വെട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ബെര്‍ലുസ്‌കോണിയ്ക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടമായത്.കടുത്ത ശിക്ഷകള്‍ലഭിക്കുന്നവരെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കുന്ന തിനുള്ള നിയമം കഴിഞ്ഞ വര്‍ഷം ഇറ്റലി പാസാക്കിയിരുന്നു.

4 വര്‍ഷത്തെ തടവും രണ്ടു വര്‍ഷത്തേക്ക് ഔദ്യോഗിക പദവികള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്നുള്ള വിലക്കുമാണ് കോടതി ബെര്‍ലുസ്‌കോണിക്ക് വിധിച്ചിരിക്കുന്നത്.