നാല് വയസ്സുകാരന്‍ ആറ് വയസ്സുകാരനെ വെടിവച്ചുകൊന്നു

വ്യാഴം, 11 ഏപ്രില്‍ 2013 (12:13 IST)
PRO
PRO
യു എസില്‍ തോക്കിന്റെ അനിയന്ത്രിതമായി ഉപയോഗം ഒരാളുടെ കൂടി ജീവനെടുത്തു. ആറ് വയസ്സുകാരനാണ് അയല്‍ക്കാരനായ നാല് വയസ്സുകാ‍രന്റെ വെടിയേറ്റ് മരിച്ചത്. കളിയ്ക്കിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ബ്രാന്‍ഡന്‍ ഹോള്‍ട്ട് എന്ന് പേരുള്ള കുട്ടിയാണ് മരിച്ചത്.

നാല് വയസ്സുകാരനൊപ്പം ന്യൂജേഴ്സിയിലെ വീട്ടില്‍ കളിയ്ക്കുകയായിരുന്നു ബ്രാന്‍ഡന്‍. കളിയ്ക്കിടെ നാല് വയസ്സുകാരന്‍ വീടിനകത്തേക്ക് പോയി. .22കാലിബര്‍ റൈഫിളുമായി മടങ്ങിയെത്തിയ കുട്ടി ഉന്നം‌പിടിച്ചു. ആറ് വയസ്സുകാരന്റെ തലയിലാണ് വെടിയേറ്റത്.

കുട്ടിയെ നെപ്റ്റ്യൂണിലെ ജേഴ്സി ഷോര്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക