നവാസ് പ്രഥമനാണ്, അധികാരത്തിലും സമ്പത്തിലും- ഭൂസ്വത്ത് മാത്രം 143 കോടി!
വെള്ളി, 27 ഡിസംബര്‍ 2013 (14:43 IST)
PTI
PTI
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഥമനാണ്, അധികാരത്തിലും സമ്പത്തിലും. കണക്കുകള്‍പ്രകാരം നവാസ് ഷെരീഫിന്റെ ഭൂസ്വത്തു മാത്രം 143 കോടി രൂപയ്ക്കുണ്ട്.
പാക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് പാകിസ്ഥാനിലെ നിരവധി ജനപ്രതിനിധികള്‍ക്ക് പഞ്ചസാര മില്ലുകളും തുണിമില്ലുകളുമുണ്ട്. ചിലര്‍ കോടിക്കണക്കിന് രൂപയുടെ ഭൂസ്വത്തുള്ളവരാണ്.
നവാസ് ഷെരീഫിന് ആറ് മില്ലുകളിലായി 1.3 കോടി രൂപയുടെ ഓഹരികളും 12.6 കോടി രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ട്. രണ്ട് ബെന്‍സ് കാറുകളും ഒരു ടൊയോട്ട ലാന്‍ഡ് ക്രൂസറുമാണ് വാഹനങ്ങള്‍.
15 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഷെരീഫിനറെ ഭാര്യയ്ക്കുള്ളത്. വർഷങ്ങളോളം ക്രിക്കറ്റ് കളിച്ച് പിടിഐ ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍ നേടിയ സ്വത്ത് ഷെരീഫിന്റെ ഏഴയലത്ത് വരില്ല. മാത്രമല്ല ഇമ്രാന്റെ സ്വത്ത് കണക്കനുസരിച്ച് കുറഞ്ഞുകൊണ്ടിരിക്കുകയാണ്-മൊത്തം ആസ്തി മൂന്നു കോടിയോളം രൂപയ്ക്കേ ഉള്ളു.