നടുറോഡില്‍ ഒരു മുങ്ങിക്കപ്പല്‍ പൊങ്ങിവന്നാല്‍ എന്താണ് ചെയ്യുക.ഞെട്ടിപ്പോകും, എന്നാല്‍ അതുസംഭവിച്ചു. മിലാന്‍ നഗരവാസികള്‍ ഉണര്‍ന്നത് റോഡ് പിളര്‍ന്ന് ഒരു അന്തര്‍വാഹിനി പൊങ്ങിവന്നെന്ന വാര്‍ത്ത കേട്ടാണ്.
ഓടിച്ചെന്നവര്‍ അമ്പരന്നു റോഡും റോഡില്‍ കിടന്നിരുന്ന ഒരു കാറും തകര്‍ത്ത് പൊങ്ങിവന്ന മുങ്ങിക്കപ്പല്‍, അതില്‍ നിന്നും താഴെക്കിറങ്ങുന്ന നാവികര്‍.
പെട്ടെന്ന് ഭയവും അമ്പരപ്പും കൌതുകമായി മാറി. ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പരസ്യമായിരുന്നു അത്. ഏതായാലും കമ്പനിയുടെ തന്ത്രം ഫലിച്ചു. മിലാന്‍ബില്‍ മാത്രമല്ല ഇറ്റലില്‍ ആകമാനം ഈ പരസ്യം സോഷ്യല്‍ സൈറ്റുകളിലൂടെ വൈറലായിരിക്കുകയാണ്.