ദുബായ്: ഇന്ത്യാക്കാര്‍ക്ക് ജീവപര്യന്തം

വ്യാഴം, 31 ജനുവരി 2008 (12:45 IST)
സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് ദുബായിലെ കോടതി രണ്ട് ഇന്ത്യാക്കാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശ്രീലങ്കക്കാരനെ ആണ് ഇവര്‍ കൊലപ്പെടുത്തിയത്.

മണല്‍ പ്രദേശത്താണ് കൊല നടന്നത്. കഴുത്ത് ഞെരിച്ചും മര്‍ദ്ദിച്ചുമാണ് കൊല നടത്തിയതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.

കൊലനടന്ന പ്രദേശത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ താമസിക്കുന്ന തങ്ങളുടെ ജീവനക്കാരനെ കാണാനില്ലെന്ന് ഒരു വ്യവസായ സ്ഥാപനം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് ഡി എന്‍ എ ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

കോടതി വിധി അനുസരിച്ച് രണ്ട് പ്രതികളും 25 വര്‍ഷം തടവില്‍ കഴിയേണ്ടി വരും.

വെബ്ദുനിയ വായിക്കുക