ദുബായില്‍ വാഹനാപകടം: പട്ടാമ്പി സ്വദേശി മരിച്ചു

Webdunia
തിങ്കള്‍, 30 മെയ് 2016 (13:37 IST)
ദുബായില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി നരിയംതോട് സ്വദേശി ഹംസക്കുട്ടി (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജബല്‍ അലി റൗണ്ട് എബൗട്ടിലായിരുന്നു അപകടം നടന്നത്.
 
ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ഡ്രൈവറാണ് ഹംസക്കുട്ടി. താമസ സ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ സഞ്ചരിച്ച വാന്‍ ഒരു ട്രെയിലറിലിടിച്ചാണ് അപകടം ഉണ്ടായത്.
 
ദുബായ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article