ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയ്ക്ക് വധഭീഷണി ഉള്ളതായി റിപ്പോര്‍ട്ട്. ദലൈലാമയെ വധിക്കാന്‍ ആറംഗസംഘം പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗം മുംബൈ പോലീസിന് മുന്നറിയിപ്പ് നല്‍കി. ദലൈലാമ മുംബൈ സന്ദര്‍ശിക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
ചൈനീസ് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ദലൈലാമയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് മുന്നറിയിപ്പ്. മുംബൈ പോലീസ് ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിനും ലോക്കല്‍ പോലീസിനും വിവരം നല്‍കിയിട്ടുണ്ട്. ദലൈലാമ മുംബൈയിലെ ചേരികളില്‍ സന്ദര്‍ശനം നടത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.