ദക്ഷിണകൊറിയയുടെ നിയന്ത്രണത്തിലുള്ള ദ്വീപായ ബെന്‍ഗെന്‍യോങ്ങില്‍ പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു. വിമാനം ഉത്തരകൊറിയ അയച്ചതാണോ എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ദക്ഷിണ കൊറിയന്‍ പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു.
ഉത്തരകൊറിയയുമായി അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണിത്. മൂന്ന് മീറ്റര്‍ വലിപ്പമുള്ള വിമാനത്തിന് ജപ്പാന്‍ നിര്‍മിത എന്‍ജിന്‍ ആണുള്ളത്. അവശേഷിച്ച ഭാഗങ്ങള്‍ ചൈനീസ് നിര്‍മിതമാണ്.
തിങ്കളാഴ്ച മേഖലയിലേക്ക് ഉത്തരകൊറിയ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്.