ദക്ഷിണ കൊറിയയിലെ യുഎസ് സ്ഥാനപതിക്കു നേരെ ബ്ലേഡ് ആക്രമണം. യു എസ് സ്ഥാനപതി മാര്‍ക് ലിപ്പേര്‍ട്ടിന് നേരെയാണ് ആക്രമണം നടന്നത്. ഉത്തര കൊറിയയെയും ദക്ഷിണ കൊറിയയെയും ഒന്നിപ്പിക്കണമെന്ന് ആക്രോശിച്ചെത്തിയ അക്രമി ബ്ലേഡ്ഉപയോഗിച്ച് ലിപ്പേര്‍ട്ടിന്റെ മുഖത്ത് മുറിവേല്‍പ്പിക്കുകയായിരുന്നു.
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ വെച്ചായിരുന്നു സംഭവം. വലതു കവിളിനും കൈക്കും പരിക്കേറ്റ ലിപ്പേര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറിയയുടെ പരമ്പരാഗത വേഷമണിഞ്ഞെത്തിയ അക്രമി യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തുന്നുണ്ടായിരുന്നു.
അക്രമിയെ പൊലീസ് അറസ്റ്റുചെയ്തു. 2010 ല്‍ ജപ്പാന്‍ സ്ഥാനപതിക്ക് നേരെയും ഇത്തരത്തില്‍ ആക്രമണം നടന്നിരുന്നു. അതേസമയം, ജപ്പാന്‍ സ്ഥാനപതിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്ഇപ്പോള് ലിപ്പേര്‍ട്ടിനെയും അക്രമിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.