എല്ലാ ദിവസവും തേളിനെ ഭക്ഷിച്ച് ജീവിക്കാന്‍ സാധിക്കുമോ? കുറച്ച് ബുദ്ധിമുട്ടാണ്, എന്നാല്‍ ഇറാഖിലുള്ള ഇസ്മയില്‍ ജാസിം മുഹമ്മദ് കഴിഞ്ഞ 15 വര്‍ഷമായി എല്ലാം ദിവസവും ഭക്ഷണത്തോടെപ്പം തേളിനെയും ത്ന്റെ ആഹാരത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്.
ഇറാഖിലെ ഗ്രാമപ്രദേശമായ സമ്മാരായിലെ കര്‍ഷകനാണ് ജാസിംമുഹമ്മദ്. കഴിഞ്ഞ 15 വര്‍ഷമായിട്ട് ജാസിം മുഹമ്മദ് തേളിനെ ഭക്ഷിക്കുന്നുണ്ട്. കൃഷി നിലങ്ങളില്‍ തേളിന്റെ ശല്യം വളരെ കൂടുതലാണ്. പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചെങ്കിലും ഇവയെ നശിപ്പിക്കാന്‍ ജാസിം മുഹമ്മദിന് കഴിഞ്ഞില്ല. പിന്നെ വേറെ ഒന്നും ആലോചിച്ചില്ല തന്നെ ഉപദ്രവിക്കുന്ന തേളിനെ ആഹാരത്തിന്റെ ഭാഗമാക്കുകയാണ് ചെയ്തതെന്ന് ജാസിം മുഹമ്മദ് പറഞ്ഞു.
തേളിനെ ജീവനോടെ കടിച്ചു തിന്നുമ്പോള്‍ വായില്‍ പലതവണ കടിയേറ്റിട്ടുണ്ട് എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള കഴിവ് തന്റെ ശരീരത്തിന് ലഭിച്ചുവെന്നും ജാസിം മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ തേള് തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണെന്നാണ് ജാസിം മുഹമ്മദ് പറയുന്നത്.