തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് യുഎസ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധങ്ങള്‍ക്ക് വിള്ളല്‍ വരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2012 ലെ അമേരിക്കന്‍ വാര്‍ഷിക പ്രതിനിധി സമ്മേളന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലക്ഷര്‍ ഇ തൊയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ വന്‍ ആക്രമണ പദ്ധതികള്‍ക്ക് ഇന്ത്യയെ ഉന്നം വയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 805 പേര്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലക്ഷര്‍ നേതാവ് ഹഫീസ് സയീദ് ഇന്ത്യക്കെതിരെയുള്ള ആക്രമണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതു മൂലം ഒരു പരിധി വരെ തീവ്രവാദ ആക്രമണങ്ങളെ ചെറുക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.