അഫ്ഗാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദത്തില്‍ നിന്ന് അമേരിക്കയേയും സഖ്യകക്ഷികളേയും രക്ഷിക്കുകയാണ് തങ്ങളുടെ മുഖ്യ ലക്ഷ്യമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്. ഒരു വാര്‍ത്താ ചാനലില്‍ നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹിലാരി.
ലോകത്തുള്ള എല്ലാ രാജ്യങ്ങളേയും അല്ക്വൊയ്ദയില് നിന്ന് രക്ഷിക്കുകയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ലക്ഷ്യം. അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലെത്തിയാല്‍ എത്ര വേഗത്തില്‍ അല്‍ക്വൊയ്ദ അഫ്ഗാനിസ്ഥാനില്‍ ശക്തിപ്രാപിക്കുമെന്ന് പറയാനാവില്ലെന്ന് അവര്‍ പറഞ്ഞു.