തിരിച്ചടി ഒഴിവാക്കാന്‍ കൊക്കക്കോളയില്‍ പിരിച്ചുവിടല്‍

Webdunia
വെള്ളി, 22 മാര്‍ച്ച് 2013 (09:43 IST)
PRO
PRO
ലോകത്തെ വമ്പന്‍ ബീവറേജ് നിര്‍മ്മാതാക്കളായ കൊക്കക്കോള ജീവനക്കാരെ പിരിച്ചുവിടുന്നു. യുഎസില്‍ നിന്ന് 750 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. അറ്റ്ലാന്റയിലെ കമ്പനി ആസ്ഥാനത്തും പിരിച്ചുവിടല്‍ ഉണ്ടാവും.

ആഗോള സാമ്പത്തിക രംഗത്ത് പ്രകടമാകുന്ന അസ്ഥിരത കൊക്കക്കോളയേയും ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ യുഎസിലെ വ്യാപാരത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. പ്രതിസന്ധിയില്‍ അകപ്പെടാതെ കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ നീക്കം.

അതേസമയം സ്പ്രൈറ്റ്, മൈന്യൂട്ട് മെയ്ഡ്, പവറേഡ്, ദസനി തുടങ്ങിയ ഉത്പന്നങ്ങള്‍ 2012ല്‍ കമ്പനിയ്ക്ക് മികച്ച നേട്ടമുണ്ടാക്കി.