യുദ്ധഭീഷണി ഉയര്‍ത്തുന്ന ഉത്തര കൊറിയ തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ടിവരുമെന്ന് യു എന്‍. നിലപാട് മാറ്റാന്‍ ഉത്തര കൊറിയ തയ്യാറാകണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.
ദക്ഷിണ കൊറിയയുടെ തീരപ്രദേശങ്ങളിലേക്ക് ഉത്തരകൊറിയ ദീര്‍ഘദൂര മിസൈലുകള്‍ അയച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യു എന്‍ മുന്നറിയിപ്പ്. ഉത്തര കൊറിയ നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെന്നും മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നും ബാന്‍ കി മൂണ്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം ഏപ്രില്‍ 12ന് മുമ്പായി തലസ്ഥാനമായ പ്യോങ്ഗ്യാങ്ങിലുള്ള എംബസികളിലെ ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടു. അതുകഴിഞ്ഞാല്‍ എംബസികള്‍ക്ക് സംരക്ഷണം നല്‍കാനാവില്ലെന്നാണ് ഉത്തര കൊറിയ വിവിധ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്.