തിബറ്റില്‍ ബുദ്ധ സന്യാസിമാര്‍ക്ക് നേരെ ചൈനീസ് പൊലീസിന്റെ വെടിവെപ്പ്

വ്യാഴം, 11 ജൂലൈ 2013 (11:03 IST)
PRO
തിബറ്റില്‍ ബുദ്ധ സന്യാസിമാര്‍ക്ക് നേരെ ചൈനീസ് പൊലീസ് വെടിവെച്ചു. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ദലൈലാമയുടെ എഴുപത്തിയെട്ടാം ജന്‍‌മദിനം ആഘോഷിക്കുന്ന വേളയിലാണ് വെടിവെപ്പ് നടന്നത്. ചൈനീസ് ഭടന്‍‌മാര്‍ ബുദ്ധ സന്ന്യാസിമാര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് വെടിവെയ്ക്കുകയായിരുന്നു. പ്രത്യേകം പ്രാര്‍ത്ഥനകള്‍ക്ക് ഒത്തുകൂടിയതായിരുന്നു ബുദ്ധ സന്ന്യാസിമാര്‍.

1959ല്‍ നിന്ന് തിബറ്റില്‍ നിന്നും ഇന്ത്യയിലേക്ക് പാലായനം ചെയ്ത ദലൈലാമയെ വിഘടനവാദിയായാണ് ചൈന കരുതുന്നത്. കര്‍ണാടകയിലെ ബൈലക്കുപ്പ കുശാല്‍ നഗറിലെ ബുദ്ധവിഹാര കേന്ദ്രത്തിലാണ് ദലൈലാമ ഇത്തവണ ജന്‍‌മദിനം ആഘോഷിച്ചത്.

ബുദ്ധസന്യാസിമാര്‍ക്ക് നേരെ ചൈനീസ് പൊലീസ് നടത്തിയ വെടിവെപ്പ് രാജ്യമെമ്പാടുമുള്ള ബുദ്ധരെ ചൊടിപ്പിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക