താലിബാനുമായി ചര്‍ച്ച തുടരുമെന്ന് അമേരിക്കയും അഫ്ഗാനിസ്ഥാനും

Webdunia
വ്യാഴം, 27 ജൂണ്‍ 2013 (10:52 IST)
PTI
പ്രസിഡന്റ് കൊട്ടാരത്തിനു നേരെ ആക്രമണമുണ്ടായെങ്കിലും താലിബാനുമായിട്ടുള്ള ചര്‍ച്ച നിര്‍ത്തിവെയ്ക്കില്ലെന്ന് അമേരിക്കയും അഫ്ഗാനിസ്ഥാനും വ്യക്തമാക്കി.

താലിബാനുമായിട്ടുള്ള സമാധാന ചര്‍ച്ച തുടരുമെന്ന് ഇരു രാജ്യങ്ങളുടെയും തലവന്‍‌മാരായ ബരാക് ഒബാമയും ഹമീദ് കര്‍സായിയും പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സമാധാന സമിതിയും താലിബാനും തമ്മില്‍ ചര്‍ച്ച നടത്താന്‍ ദോഹയില്‍ ആരംഭിച്ച ഓഫീസിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഓഫിസിന്റെ കൊടിക്കും പേരിനും എതിരെ ആരോപണവുമായി കര്‍സായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താലിബാനുമായി അമേരിക്കയോടൊപ്പം സമാധാന ചര്‍ച്ചക്ക് തയ്യാറാവുകയാണ് ഹമീദ് കര്‍സായി.

ചൊവ്വാഴ്ച നടന്ന ആക്രമണത്തിനുശേഷം ഹമീദ് കര്‍സായിയും ബരാക് ഒബാമയും വീഡിയോ കോണ്‍ഫറന്‍സിലാണ് ചര്‍ച്ച നടത്തിയത്.