താലിബാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് യുഎസ്

Webdunia
വെള്ളി, 21 ജൂണ്‍ 2013 (20:40 IST)
PRO
PRO
താലിബാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് യുഎസ്. താലിബാന്‍ യുഎസ് ചര്‍ച്ച ഈയാഴ്ച ഖത്തറില്‍ തുടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ തള്ളിക്കളഞ്ഞു. അഫ്ഗാനുമായാണ് തങ്ങള്‍ സഹകരിക്കുന്നതെന്നും താലിബാനുമായുള്ള ചര്‍ച്ചയില്‍ പങ്കാളികളാക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടത് ആ രാജ്യമാണെന്നും യുഎസ് വ്യക്തമാക്കി.

താലിബാന്‍ ഖത്തറില്‍ ആരംഭിച്ച പുതിയ ഓഫിസിന് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍’ എന്ന് പേര് നല്‍കിയതില്‍ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള ഉഭയകക്ഷി സുരക്ഷാ ഉടമ്പടിപ്രകാരമുള്ള ചര്‍ച്ച നിര്‍ത്തിവെക്കുന്നതായി അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
2014 ല്‍ അഫ്ഗാനില്‍ നിന്ന് നാറ്റോസൈന്യത്തെ പിന്‍വലിക്കുന്നതടക്കമുള്ള ചര്‍ച്ചകളാണ് നിര്‍ത്തിവെച്ചത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെങ്കിലും അഫ്ഗാനുമായുള്ള സഹകരണം തുടരാന്‍ തന്നെയാണ് യു.എസ് തീരുമാനം.