തായ്‌വാനില്‍ വീണ്ടും ഭൂചലനം

Webdunia
ശനി, 29 ജൂണ്‍ 2013 (13:49 IST)
PRO
തായ്‌വാനില്‍ ഭൂചലനമുണ്ടായി. കിഴക്കന്‍ തായ്‌വാനിലാണ് രാവിലെ റിക്ടെര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

തലസ്ഥാനമായ തായ്പേയിലും ഭൂചലനം അനുഭവപ്പെട്ടു. ഈ മാസം ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ജൂണ്‍ മൂന്നിന് റിക്ടെര്‍ സ്കെയില്‍ 6.2 രേഖപ്പെടുത്തിയ ചലനം ഉണ്ടായിരുന്നു. ഈ ഭൂചലനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജൂണ്‍ എട്ടിന് റിക്ടെര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.