ഡല്‍ഹി മോഡല്‍ കൂട്ടമാനഭംഗം; പെണ്‍കുട്ടിയുടെ വയര്‍ നെടുകെ പിളര്‍ന്നു

Webdunia
വ്യാഴം, 7 ഫെബ്രുവരി 2013 (11:40 IST)
PTI
PTI
ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച സംഭവത്തിന് സമാനമായ സംഭവം ദക്ഷിണാഫ്രിക്കയില്‍. 17കാരിയാണ് കൂട്ടമാനഭംഗത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് മരണത്തിന് കീഴടങ്ങിയത്.

മാനഭംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ വയര്‍ മുതല്‍ ഗുഹ്യഭാഗം വരെ നെടുകെ കീറിമുറിച്ചു എന്നാണ് വിവരം. പിച്ചിച്ചീന്തിയ ശേഷം പെണ്‍കുട്ടിയെ ഒരു കെട്ടിടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേപ്പ് ടൌണില്‍ നിന്ന് 130 കിലോമീറ്റര്‍ കിഴക്ക് ബ്രെഡാസ്ഡ്രോപ്പിലാണ് സംഭവം. ഡോക്ടര്‍മാര്‍ ഏറെ പരിശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഡല്‍ഹിയില്‍ 23കാരിയ്ക്ക് നേരിട്ട ദുരന്തത്തിന് സമാനമാണ് ഇതും. കൂട്ടമാനഭംഗത്തിന് ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ വന്‍‌കുടല്‍ അക്രമികള്‍ തകര്‍ത്തിരുന്നു. ഗുരുതരയായ പരുക്കേറ്റതിനെ തുടര്‍ന്നാണ് ഡല്‍ഹി പെണ്‍കുട്ടി സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.

അതേസമയം ഡല്‍ഹിയില്‍ ഉയര്‍ന്നത് പോലെയുള്ള പ്രതിഷേധ പരമ്പരകള്‍ ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചില്ല. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പേരുകേട്ട നാടാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ 12 ശതമാനം കേസുകള്‍ മാത്രമേ ശിക്ഷാ‍വിധി വരെ എത്താറുള്ളൂ. ലൈംഗിക അതിക്രമണങ്ങള്‍ക്ക് മാധ്യമങ്ങളും പ്രാധാന്യം കല്‍പ്പിക്കാറില്ല.