ടോ‌യ്‌ലറ്റ് പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരുക്ക്!

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2014 (11:50 IST)
PRO
PRO
ടോയ്‌ലറ്റ് പൊട്ടിത്തെറിച്ച് യുവതിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ബാഴ്സലോണ ഗോഥിക് ക്വാ‍ര്‍ട്ടറിലെ ബാറിലുള്ള ടോയ്‌ലറ്റ് ആണ് പൊട്ടിത്തെറിച്ചത്. ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി ഇപ്പോള്‍.

ടോയ്‌ലറ്റിലെ വെന്റിലേഷന്‍ തകരാറുകള്‍ ആണ് പൊട്ടിത്തെറിക്ക് കാരണമായത്. വെന്റിലേഷന്‍ തകരാറുകള്‍ മൂലവും സെപ്റ്റിക് ടാങ്കിലെ പ്രശ്നങ്ങള്‍ മൂലവും ടോയ്‌ലറ്റ് സ്ഥിതി ചെയ്യുന്ന മുറിയില്‍ മീഥേന്‍ വാതകം നിറഞ്ഞിരിക്കുകയായിരുന്നു.

യുവതി ടോയ്‌ലറ്റില്‍ കയറി ലൈറ്റ് ഇട്ടപ്പോള്‍ വാതകം കത്താന്‍ ആരംഭിച്ചു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ ടോയ്‌ലറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.

ബാര്‍ ഉടമസ്ഥര്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി.