ജയിലില്‍ നിന്ന് ഇറങ്ങാന്‍ മടിച്ചു; വീണ്ടും അറസ്റ്റ് ചെയ്തു!

Webdunia
ശനി, 28 ജനുവരി 2012 (11:39 IST)
PRO
PRO
എന്തൊക്കെപ്പറഞ്ഞാലും ജയിലിനകത്ത് പെട്ടുപോയാല്‍ എത്രയും പെട്ടെന്ന് പുറത്തിറങ്ങണം എന്ന് ആഗ്രഹിക്കുന്നവരാണ് തടവുപുള്ളികള്‍. പക്ഷേ ഇതാ വ്യത്യസ്തനായ ഒരു തടവുകാരന്‍. കക്ഷിക്ക് ജയിലില്‍ നിന്ന് ഇറങ്ങാന്‍ ഒട്ടും താല്പര്യമില്ല. ഒടുവില്‍ പൊലീസുകാര്‍ക്ക് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടി വന്നിരിക്കുകയാണ്.

മാര്‍ട്ടിന്‍ ബറ്റിയേനി കോംബാറ്റ് എന്ന അമേരിക്കക്കാരനാണ് ലോക്കപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചതിന് അറസ്റ്റിലായത്. ജയിലില്‍ ആയിരിക്കുമ്പോള്‍ മുടങ്ങാതെ ഭക്ഷണം കഴിക്കാം എന്നാണ് ഇതിന് കാരണമായി ഇയാള്‍ പറഞ്ഞത്.

അരിസോണയിലെ ഫ്ലാഗ്ഓഫീസിലേക്ക് അതിക്രമിച്ച് കടന്നതിനാണ് മാര്‍ട്ടിനെ അറസ്റ്റു ചെയ്തത്. കൊക്കോനിനോ കൌണ്ടി ലോക്കപ്പില്‍ അടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച ഇയാളെ മോചിപ്പിക്കാന്‍ തീരുമാനമായി. പക്ഷേ പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ ലോക്കപ്പില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഇയാളെ പുറത്തിറക്കാന്‍ പൊലീസ് അഞ്ച് തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഗതികെട്ട പൊലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.