മനുഷ്യക്കുരുതികള്‍ തുടര്‍ച്ചയായി അരങ്ങേറുന്ന സിറിയയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2011 മാര്‍ച്ച് മുതല്‍ തുടരുന്ന അഭ്യന്തര കലാപങ്ങളിലാണ് ഇത്രയും കുട്ടികള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
കുട്ടികളെ വ്യാപകമായി ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതായും പീഡിപ്പിക്കുന്നതായും ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി. കുട്ടികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി വ്യക്തമാക്കി.
ലോഹ കേബിളുകള്‍ കൊണ്ട് മര്‍ദ്ദിക്കുക, ലൈംഗീകാവയങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുത ഷോക്ക് നല്‍കുക, ലൈംഗീകപീഡനങ്ങള്‍, സിഗരറ്റ് കൊണ്ട് പൊള്ളിക്കുക, ഉറക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് കുട്ടികള്‍ക്കെതിരെ അരങ്ങേറുന്നത്.
പതിനൊന്ന് വയസില്‍ താഴെ പ്രായമുള്ളവരെപ്പോലും സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായാണ് ബാന്‍ കി മൂണിന്റെ പ്രത്യേക പ്രതിനിധിയായി സിറിയയിലെ പ്രശ്‌നങ്ങള്‍ പഠിച്ച ലൈല സെറോഗ്യൂ പറഞ്ഞു. പ്രതിപക്ഷ സേനയുടെ നേതൃത്വത്തിലാണ് പ്രധാനമായും പീഡനങ്ങള്‍ അരങ്ങേറുന്നത്.
അതേസമയം തങ്ങള്‍ കുട്ടികളെ പീഡിപ്പിക്കുന്നില്ലെന്നും സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നില്ലെന്നും പ്രതിപക്ഷ സേന നേതാക്കന്മാര്‍ വെളിപ്പെടുത്തി. സിറിയയില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും ഊഹാപോഹം മാത്രമാണെന്നും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫൈസല്‍ മെക്കഡാഡ് പറഞ്ഞു.