ചോദിച്ചതിന്റെ ഇരട്ടി തരുന്ന എടിഎം!

Webdunia
വെള്ളി, 27 ജൂലൈ 2012 (13:29 IST)
PRO
PRO
നിങ്ങള്‍ ചോദിക്കുന്ന പണത്തിന്റെ ഇരട്ടി തരും. യു കെ ഇപ്സ്വിച്ച് നാക്ടണ്‍ റോഡിലെ ലോയ്ഡ്സ് ടിഎസ്ബിയുടെ എടിഎം ആണ് ഇങ്ങനെ ശ്രദ്ധാകേന്ദ്രമായത്.

പണം “ഫ്രീ“ ആയി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ നിരവധി ആളുകള്‍ ഈ എടിഎമ്മിന് മുന്നില്‍ തടിച്ചുകൂടി. 30 ഓളം പേര്‍ അവസരം നന്നാ‍യി മുതലാക്കുകയും ചെയ്തു. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടേണ്ടിവന്നു. ഒടുവില്‍ പൊലീസ് ബാങ്ക് അധികൃതരെ വിളിച്ചുവരുത്തി എടിഎം അടപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാസം മധ്യലണ്ടനിലെ സയിന്‍സ്ബറിയിലെ എടിഎമ്മിലും സമാനമായ സംഭവം ഉണ്ടായിരുന്നു. എടിഎമ്മില്‍ കാശ് നിറയ്ക്കാന്‍ എത്തിയ ജീവനക്കാരന്‍, 10 പൌണ്ടിന്റെ ട്രേയില്‍ 20 പൌണ്ടിന്റെ നോട്ടുകള്‍ നിറച്ചതുമൂലമാണ് ഇത് സംഭവിച്ചത്.