ചൈനയില്‍ മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് വധശിക്ഷ

Webdunia
ശനി, 30 നവം‌ബര്‍ 2013 (10:45 IST)
PRO
ചൈനയില്‍ നാല് മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. അനധികൃതമായി മയക്കുമരുന്ന് വില്‍ക്കുകയും ഇതിനായി കൊലപാതകങ്ങള്‍ നടത്തുകയും ചെയ്തിരുന്നതായി കോടതി കണ്ടെത്തി.

ക്വിങ്ഡാവോ നഗരത്തിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്‍പതുപേര്‍ക്ക് രണ്ടു വര്‍ഷത്തെ കഠിനതടവും അതിനുശേഷം വധശിക്ഷയുമാണ് വിധിച്ചത്. മറ്റു എട്ടുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വധശിക്ഷ ഉടന്‍ തന്നെ നടത്താനാണ് കോടതി വിധിച്ചിരിക്കുന്നത്

51 പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പിടിയിലായ പ്രതികളണിവര്‍ .